പാലാ: തെക്കുംമുറി 3385 നമ്പർ എസ്.എൻ.ഡി.പി. ശാഖയിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം ഇന്ന് ആഘോഷിക്കുമെന്ന് പ്രസിഡന്റ് എ.ജി. റോയി ആര്യപ്പാട്ട് അറിയിച്ചു. രാവിലെ 5.45 ന് അഭിഷേകം, ഗുരുപൂജ തന്ത്രി ശിവരാമൻ തന്ത്രികൾ, മേൽശാന്തി സനത് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും, 6 ന് പ്രതിഷ്ഠാ ആചാര്യൻ ശിവഗിരിമഠം ബോധിതീർത്ഥ സ്വാമിക്ക് സ്വീകരണം, 6.15 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശാന്തിഹവനം, 7.30 ന് പ്രസിഡന്റ് എ.ജി. റോയി ആര്യപ്പാട്ട് പതാക ഉയർത്തും, 8.30 ന് കലശപൂജ, 9.45 ന് കലശാഭിഷേകം, 10.30 ന് മഹാഗുരുപൂജ, 10.45 ന് സ്വാമി ബോധിതീർത്ഥ സ്വാമികളുടെ അനുഗ്രഹപ്രഭാഷണം, 1 ന് മഹാപ്രസാദമൂട്ട്, പായസം വഴിപാട്, വൈകിട്ട് 4 ന് നാലുതൊട്ടിയിൽ രവീന്ദ്രൻ വസതിയിൽ നിന്നും ആക്കക്കുന്ന് ഗുരുകൃപാ കുടുംബയൂണിറ്റ് ഭാഗത്തുനിന്നും താലപ്പൊലി ഘോഷയാത്ര, 6.50 ന് വിശേഷാൽ ദീപാരാധന, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ദേവനൃത്തം എന്നിവയാണ് പ്രധാന പരിപാടികൾ.