nss

പാലാ : നായർ കൾച്ചറൽ സൊസൈറ്റി പാലായുടെ ആസ്ഥാന മന്ദിരം 23 ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.ആർ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. 2003 ൽ രൂപം കൊടുത്തതാണ് നായർ കൾച്ചറൽ സൊസൈറ്റി. 2005 ൽ സൊസൈറ്റി രജിസ്റ്റർ ചെയ്തു. വിവിധ കർമ്മ മേഖലകളിൽ മികവ് പുലർത്തുന്നവരെയും സമാന മനസ്‌കരെയും ഒരു സംഘടനയുടെ കീഴിൽ എത്തിക്കുന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. സംഘടനയിൽ നിലവിൽ 41 അംഗങ്ങളുണ്ട്. ജീവകാരുണൃ പ്രവർത്തനങ്ങൾ, സാധുജനങ്ങൾക്ക് വിദ്യാഭ്യാസം, ചികിത്സാ വീടു നിർമ്മാണം എന്നിവയ്ക്ക് സഹായങ്ങൾ നൽകി വരുന്നു. എൻ.എസ്.എസിന്റെ 'ശ്രീ പത്മനാഭം' പോലുള്ള പദ്ധതികൾക്ക് എല്ലാ വിധ സഹായങ്ങളും നടത്തി വരുന്നു.
23ന് രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.ആർ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റ്റി.എൻ. രാജീവ് നായർ, പൂർണ്ണശ്രീ ഗോപിനാഥൻ നായർ, ഡോ. കെ.എൻ. മുരളീധരൻ നായർ, പി..വി. ഉണ്ണികൃഷ്ണൻ നായർ, രാജ്‌മോഹൻ നായർ, ലിസിക്കുട്ടി മാത്യൂ എന്നിവർ ആശംസകൾ അർപ്പിക്കും.