election

കോട്ടയം: 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ വി. വിഗ്‌നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കും അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാർത്ഥികളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്. 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്‌ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. 1198 പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. 81 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും.

പോളിംഗ് സ്റ്റേഷനുകൾ

(നിയമസഭ മണ്ഡലം തിരിച്ച്)


പാലാ: 176

കടുത്തുരുത്തി:179

വൈക്കം:159

ഏറ്റുമാനൂർ:165

കോട്ടയം:171

പുതുപ്പള്ളി:182

പിറവം:166

വിതരണം നാളെ

വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം വ്യാഴം രാവിലെ 8 മുതൽ ആരംഭിക്കും.

പോളിങ് ഡ്യൂട്ടിക്ക്: 7524 ഉദ്യോഗസ്ഥർ

1173 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്


മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതിൽ 1173 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്.


.തിരിച്ചറിയൽ കാർഡ് നിർബന്ധം


ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് പ്രധാന രേഖ. ആധാർ കാർഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്‌പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ എന്നിവയും അംഗീകരിക്കും.

ഏപ്രിൽ 24ന് വൈകിട്ട് ആറു മുതൽ ഏപ്രിൽ 26 വൈകിട്ട് ആറു വരെ ഡ്രൈഡേ പ്രഖ്യാപിച്ചു.


11410 പേർ വീടുകളിൽ വോട്ട് ചെയ്തു


കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11410 പേർ വീടുകളിൽ വോട്ട് ചെയ്തു.

ജില്ലയിൽ 15,99,969 വോട്ടർമാർ


കോട്ടയം ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാരുണ്ട്. 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 1819 വയസുള്ള 20836 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 20910 വോട്ടർമാരും 15034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. .


വോട്ടെണ്ണൽ ജൂൺ നാലിന്