
പൊൻകുന്നം: വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് സ്വീപ് പരിപാടിയുടെ ഭാഗമായി പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസ്.മൈതാനത്ത് ബോധവത്ക്കരണം നടത്തി. കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, സംഘടനാപ്രതിനിധികൾ, താലൂക്ക് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വോട്ട് സന്ദേശം ആലേഖനം ചെയ്ത ബലൂണുകൾ ഉയർത്തി. കാഞ്ഞിരപ്പള്ളി തഹസിൽദാർ ജെ.ശ്രീകല, സ്വീപ് നോഡൽ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ ബിജു ജി.നായർ, ചിറക്കടവ് വില്ലേജ് ഓഫീസർ ടി.ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.