
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തോമസ് ചാഴികാടൻ വൻവിജയം നേടുമെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ മന്ത്രി വി.എൻ.വാസവൻ, ജോസ് കെ മാണി എം.പി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു
കോട്ടയം മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.എം.പി ഫണ്ട് വിനിയോഗത്തിൽ ഒന്നാമതെത്തിയ ചാഴികാടന് മണ്ഡലത്തിൽ തുടക്കം മുതലേ മുൻതൂക്കം ഉണ്ടാക്കാനായി. 34 വർഷമായി രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന ചാഴികാടൻ ആർക്കും വിലയ്ക്ക് വാങ്ങാൻ കഴിയാത്ത സ്ഥാനാർത്ഥിയാണെന്നും ഇരുവരും പറഞ്ഞു.