പാലാ: പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്ന് പാലായിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് റിവർവ്യൂറോഡു വഴി പോകാം. രാമപുരം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ് വഴി കൊട്ടാരമറ്റം ഭാഗത്തേയ്ക്ക് പോകണം. പൊൻകുന്നം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കൊട്ടാമരറ്റം കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ വഴി പോകണം. കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ബൈപാസ് വഴി പോകണം.