
വൈക്കം: വെച്ചൂർ പഞ്ചായത്തിലെ മൂന്ന് ഹൈസ്‌ക്കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 66 വിദ്യാർത്ഥികൾക്ക് വ്യവസായ പ്രമുഖൻ എ.കെ നായർ സ്വന്തം നാടിന്റെ വികസനത്തെ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച വെച്ചൂർ സേവയുടെ നേതൃത്വത്തിൽ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള അറിവ് പകർന്ന് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ ഫണ്ട് എ.കെ.നായർ ചിലവഴിക്കും. കുടവെച്ചൂർ ദേവിവിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ വികസന ക്ലാസ് ഹൈക്കോടതി മുൻ ജഡ്ജി ബി.കെമാൽ പാഷാ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ.ഡബ്‌ള്യു.എയുടെ രക്ഷാധികാരി എ.കെ നായർ, ലാൻഡ് ഡവലപ്മെന്റ് അസി.കമ്മീഷണർ രമേശ്, എ.ബി.സി ചാനൽ എം.ഡി സുനിൽ, സാഹിത്യകാരി സുവിജ, സിനിമാതാരം തണ്ണീർമുക്കം ജയൻ, എസ്.ഇ.ഡബ്‌ള്യു.എയുടെ പ്രസിഡന്റ് പി.എൻ ശിവൻകുട്ടി, സെക്രട്ടറി കോയ യൂസഫ്, വാസുദേവ കൈമൾ, ജോ.സെക്രട്ടറി ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.