
വൈക്കം : പാരന്റിംഗ് പരിശീലനത്തിൽ യൂറോ ഏഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച മോട്ടിവേഷണൽ ട്രെയിനർ ഡോ.പ്രീത് ഭാസ്‌കറിന് കേരള സാഹിത്യ സമാജം പുരസ്‌കാരം നൽകി ആദരിച്ചു. കവിയും ഉപഭോക്ത്യ കമ്മിഷൻ അംഗവുമായ വൈക്കം രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശബരിമല മുൻ മേൽശാന്തി ഇടമന ദാമോദരൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.സോമൻപിള്ള, നഗരസഭ മുൻ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈക്കം സഹൃദയ വേദി പ്രസിഡന്റ് ആർ.സുരേഷ്, റെഡ് ക്രോസ് വൈക്കം യൂണിറ്റ് ട്രഷറർ ജി.പൊന്നപ്പൻ, ഡോ.പ്രീത് ഭാസ്‌കർ, അഡ്വ.എം.എസ്.കലേഷ് എന്നിവർ പ്രസംഗിച്ചു.