
ചക്കാമ്പുഴ: ചക്കാമ്പുഴയിൽ വീണ്ടും വന്യജീവി ആക്രമണം, ആടിനെ കൊന്നു. എലിപ്പുലിക്കാട്ട് ലിന്റാ റോയിയുടെ പുരയിടത്തിലെ കൂട്ടിൽ കിടന്ന ആടിനെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. പശു ഫാമിനോടുചേർന്നുള്ള കൂട്ടിലായിരുന്നു ആടുകൾ ഉണ്ടായിരുന്നത്. ആടിനെ അക്രമിച്ചു കൊലപ്പെടുത്തിയെങ്കിലും കാര്യമായി ഭക്ഷിച്ചിട്ടില്ല. ചക്കാമ്പുഴയിൽ പലയിടത്തും കുറുനരിയും കുറക്കുനും ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യം പതിവാണ്. കഴിഞ്ഞ വർഷം കുറുക്കന്റെ ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ ആറ്‌പേർക്ക് പരിക്കേറ്റിരുന്നു. കോഴിഫാമുകളിലും വന്യജീവികളുടെ ആക്രമണം പതിവാണ്.