
കോട്ടയം: കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ' ജയവിജയയെ അനുസ്മരിക്കും. ഇന്ന് വൈകിട്ട് 5ന് കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ, പബ്ലിക് ലൈബറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, ദർശന ഡയറക്ടർ ഫാ.എമിൽ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാത്യു, വി. ജയകുമാർ, ചിത്ര കൃഷ്ണൻകുട്ടി,,എം.ജി ശശിധരൻ,രതീഷ് ജെ ബാബു തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തും. ജയവിജയ ഈണമിട്ട ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചന കുട്ടികളുടെ ലൈബ്രറി ടീച്ചേഴ്‌സ് അവതരിപ്പിക്കും.