
കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ മൂന്ന് വർഷ പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷക്ഷണിച്ചു. സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ഓഡിയോഗ്രാഫി, ആക്ടിംഗ്, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് എന്നീ വിഷയങ്ങളിൽ റെസിഡൻഷ്യൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും പത്തു സീറ്റുകളാണ് ഉള്ളത്. പ്രവേശന പരീക്ഷയും തുടർന്ന് ഓറിയന്റേഷനും അഭിമുഖവും വഴിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. www.krnnivsa.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അവസാന തിയതി മെയ് 22. ഫോൺ :9061706113, ഇമെയിൽ admn.krnnivsa@gmail.com