kanjav

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ എക്‌സൈസ് നടത്തിയ പരിശോധനകളിൽ 10.184 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. 32.066 ഗ്രാം ബ്രൗൺ ഷുഗറും 7.8 ഗ്രാം എം.ഡി.എം.എയും 0.408 ഗ്രാം മെത്താംഫിറ്റമിനും 21.84 ഗ്രാം നൈട്രോസെപാം ഗുളികകളും മെഫെന്റർമൈൻ സൾഫേറ്റ് ഐ.പി.യും പിടിച്ചെടുത്തു. 93 മയക്കുമരുന്ന് കേസുകളിലായി 94 പേർ അറസ്റ്റിലായി. 15110 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു. 846 കേസെടുത്തു. 400 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 13 ലിറ്റർ ചാരായവും 73.9 ലിറ്റർ ബിയറും 1830.750 ലിറ്റർ വൈനും 215 ലിറ്റർ കള്ളും 430 ലിറ്റർ വാഷും മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന 13.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. 50594 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. .

പിഴയീടാക്കിയത് 1,22,000 രൂപ

വിവിധ കേസുകളിലായി 1,22,000 രൂപ പിഴയീടാക്കി. വ്യാജമദ്യനിർമ്മാണം തടയാനായി റെയിൽവേ സ്റ്റേഷൻ, കായൽ, തുരുത്ത്, പുഴയോര മേഖലകൾ, അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ, അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.