
എലിക്കുളം: പൊൻകുന്നം-പാലാ റോഡിൽ അഞ്ചാംമൈലിന് സമീപം ബജിക്കടയിലേക്ക് കാർ പാഞ്ഞുകയറി കടയുടമ ചന്ദ്രന് (58) പരിക്കേറ്റു. ചന്ദ്രനും ഭാര്യ ഉഷയും ചേർന്ന് വഴിയോരത്ത് നടത്തുന്ന കടയിലേക്ക് ഇന്നലെ പകൽ രണ്ടരയോടെ പൊൻകുന്നം ഭാഗത്തുനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ ദിശ തെറ്റി എതിർഭാഗത്തേക്ക് എത്തിയാണ് അപകടമുണ്ടാക്കിയത്. കടയുടെ സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണിവർ. ചേർപ്പുങ്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.