
പാലാ: മൂന്നു മുന്നണികളുടെയും നൂറുകണക്കിന് പ്രവർത്തകരാണ് ഇന്നലെ പാലായിൽ കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തത്. സ്റ്റേഡിയം ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് കൊട്ടിക്കലാശം.
എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം കുരിശുപള്ളിക്കവല കേന്ദ്രീകരിച്ചായിരുന്നു. ഉച്ചകഴിഞ്ഞ് നലോടെ കൊട്ടാരമറ്റത്തു നിന്നും പ്രകടനമായെത്തി കുരിശുപള്ളിക്കവലയിൽ കേന്ദ്രീകരിക്കുകയായിരുന്നു.
ജനറൽ ആശുപത്രി ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എ പ്രകടനവും സമ്മേളനവും. കൊട്ടാരമറ്റത്തു നിന്നും പ്രകടനമായെത്തി ആശുപത്രി ജംഗ്ഷനിൽ കേന്ദ്രീകരിക്കുകയായിരുന്നു.
പാലാ നിയോജകമണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് പാലാ സെന്റ് വിൻസെന്റ് സ്‌കൂളിൽ രാവിലെ എട്ടു മുതൽ ആരംഭിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്റ് തോമസ് സ്‌കൂളിലും ജോസ് കെ മാണിയും കുടുംബവും പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 128ാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തും. മാണി സി. കാപ്പൻ എം.എൽ.എ കാനാട്ടുപാറ പോളിടെക്‌നിക് കോളേളജിൽ വോട്ട് രേഖപ്പെടുത്തും.