തലയോലപ്പറമ്പ്: കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകൻ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും കൊടി ഒരുമിച്ച് കെട്ടി ഉയർത്തിപ്പിടിച്ചത് സംഘർഷത്തിന് ഇടയാക്കി.

തലയോലപ്പറമ്പ് ജംഗ്ഷനിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പരസ്യ പ്രചാരണം അവസാനിക്കുന്നതിന് 15 മിനിട്ട് മുമ്പാണ് സംഭവം. എൽ.ഡി.എഫ് പ്രവർത്തകൻ കൊടി പിടിച്ചിരിക്കുന്നത് യു.ഡി.എഫ് പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടതോടെ അവർ നേതാക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് യു.ഡി.എഫ് നേതാക്കൾ അവിടേക്ക് എത്തിയതോടെ ഉന്തും തള്ളും ഉണ്ടായി. വൈക്കം ഡിവൈ.എസ്.പിയുടെയും തലയോലപ്പറമ്പ് എസ്.എച്ച്.ഒയുടെയും നേതൃത്വത്തിൽ പൊലീസ് എത്തി എൽ.ഡി.എഫ് പ്രവർത്തകനിൽ നിന്നും കൊടി പിടിച്ച് വാങ്ങുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.