tozilurap

ചങ്ങനാശേരി : തൊഴിലുറപ്പ് മേഖലയിലെ പട്ടികജാതിക്കാരുൾപ്പടെയുള്ള തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് രണ്ടു മാസമായെന്ന് പരാതി. ചങ്ങനാശേരി നഗരസഭയുടെ പരിധിയിൽ വരുന്ന വിവിധ വാർഡുകളിലെ 300നു മുകളിൽ തൊഴിലാളികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തിയുടെ ശമ്പള കുടിശ്ശിക നൽകാനുള്ളത്. തൊഴിലുറപ്പ് ജോലിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മനയ്ക്കചിറ കോളനിയിലെ നാല്പതോളം പേർക്ക് മരുന്ന് വാങ്ങാൻ പോലും വകയില്ലാത്ത അവസ്ഥയാണ്. ഏകദേശം 8 ലക്ഷത്തിനു മുകളിൽ തുകയാണ് ഇവർക്ക് ലഭിക്കുവാൻ ഉള്ളത്. നഗരസഭയിൽ അധികാരികളോട് പരാതി പറയുമ്പോൾ ഫണ്ടിൽ പണം ഇല്ല എന്നാണ് മറുപടി. നഗരസഭയ്ക്ക് മുൻപിൽ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് തൊഴിലാളികൾ.