ചങ്ങനാശേരി: പുഴവാത് വൈകുണേ്ഠശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനും സപ്താഹയജ്ഞത്തിനും തുടക്കമായി. കേരളശ്ശേരി മധുസൂദനവാര്യരാണ് യജ്ഞാചാര്യൻ. ഇന്ന് യജ്ഞവേദിയിൽ രുഗ്മിണിസ്വയംവരം. ഉച്ചക്ക് ഒന്നിന് സ്വയംവരസദ്യ. രാത്രി എട്ടിന് നൃത്തം. 27ന് രാത്രി 7.30ന് നൃത്തം.എട്ടിന് കരോക്കേ ഗാനമേള, 28ന് രാവിലെ 10.30ന് അവഭൃഥസ്‌നാനം, ഉച്ചക്ക് ഒന്നിന് അന്നദാനം, രാത്രി എട്ടിന് നൃത്തം.29ന് വൈകിട്ട് 7.30ന് ഗാനമേള, 30ന് ഉച്ചക്ക് 12ന് ഉത്സവബലിദർശനം, രാത്രി 12ന് പള്ളിവേട്ട. മെയ് ഒന്നിന് രാവിലെ 10.30ന് സന്താനഗോപാലം കഥകളി ഉച്ചക്ക് ഒന്നിന് ആറാട്ടുസദ്യ, 5.30ന് കൊടിയിറക്ക്, ആറിന് ആറാട്ടുപുറപ്പാട്. രാത്രി 7.30ന് ആറാട്ടുവരവ്‌