പാമ്പാടി: ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യപ്രധാനിയും ശിവദർശന ദേവസ്വത്തിന്റെ ആജീവനാന്തപ്രസിഡന്റുമായിരുന്ന ശ്രീനാരായണ തീർത്ഥർസ്വാമികളുടെ 58-ാമത് സമാധിദിനാചരണം 28ന് ആചരിക്കുമെന്ന് ശിവദർശന മഹാദേവക്ഷേത്രം സെക്രട്ടറി ലീലാഭായ് തുളസീദാസ് അറിയിച്ചു. രാവിലെ 7ന് ഗുരുപൂജ, പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ 11 ന് സമൂഹപ്രാർത്ഥന, 12ന് നടക്കുന്ന ശ്രീനാരായണ തീർത്ഥർ സ്വാമി അനുസ്മരണ സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് സി.കെ.തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. മുൻ ദേവസ്വം പ്രസിഡന്റ് കെ.കെ.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തും.