
കോട്ടയം: കോട്ടയം മണ്ഡലത്തിലെ പ്രമുഖ മൂന്ന് മുന്നണികളിൽ ഒരാൾക്ക് മാത്രമേ വോട്ട് ഇവിടെയുള്ളൂ. സിറ്റിംഗ് എം.പി. തോമസ് ചാഴികാടൻ. ചാഴികാടൻ രാവിലെ രാവിലെ 7.30 ന് ഭാര്യയ്ക്കൊപ്പം എസ്.എച്ച്.മൗണ്ട് ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്യും.
എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് കണിച്ചുകുളങ്ങുരയിലാണ്. രാവിലെ ഏഴിന് കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസ് ഏഴാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം കോട്ടയത്തേയ്ക്ക് എത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് രാവിലെ 7ന് മൂവാറ്റുപുഴ ഗവ. സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.