v

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ 7 ന് വാഴപ്പള്ളി സെന്റ്. തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമ്മതിദാനാവകാശം നിർവഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും, സഹായ മെത്രാൻ മാർ തോമസ് തറയിലും രാവിലെ തന്നെ അസംപ്ഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വോട്ട് ചെയ്യും. ബസേലിയോസ് മാർതോമാ മാതൃൂസ് തൃതീയൻ കാതോലിക്കാബാവ 12 ന് കോട്ടയം മുട്ടമ്പലം ലൈബ്രറിയിലെ ബൂത്തിൽ എത്തി വോട്ട് ചെയ്യും. മന്ത്രി വി.എൻ വാസവനും കുടുംബവും രാവിലെ 9 ന് പാമ്പാടി എം.ജി.എം സ്‌കൂളിലാണ് വോട്ട് ചെയ്യുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രാവിലെ 8.15 ന് വയസ്‌ക്കര ഗവ.എൽ.പി സ്‌കൂളിലും, ജോസ് കെ മാണി എം.പി 9.15 ന് പാല സെന്റ് തോമസ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.