പാലാ: അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. തന്ത്രി മുരളീ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി നിഖിൽ നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്.
ഇന്ന് രാവിലെ 9ന് പി.ആർ. രാമൻ നമ്പൂതിരി കൊടിക്കൂറ സമർപ്പിക്കും. 10 ന് ഇരുപത്തഞ്ച് കലശം, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 6.45ന് തിരുവാതിര, 7.30നാണ് കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ, 8ന് ഭജന.
നാളെ രാവിലെ 8ന് സുബ്രഹ്മണ്യ പൂജ, 9ന് ഉത്സവബലി, 11ന് ഉത്സവബലിദർശനം, തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് സാമൂഹ്യാരാധന, 6.40ന് രാഹുൽ സോമന് അനുമോദനം, 6.45 ന് അഡ്വ. ശങ്കു ടി.ദാസിന്റെ പ്രഭാഷണം, 8ന് ഓട്ടൻതുള്ളൽ. 28ന് വൈകിട്ട് 6ന് തിരുവാതിരകളി, 7.30ന് ചാക്യാർകൂത്ത് 29ന് വൈകിട്ട് 6.45ന് തിരുവാതിരകളി, 7.15ന് ഭരതനാട്യം, 7.45ന് തിരുവാതിരകളി, 8.15ന് കോൽക്കളി
30ന് രാവിലെ 8.30 ന് ശ്രീഭൂതബലി, തുടർന്ന് ശ്രീബലി എഴുന്നള്ളത്ത്, 11.30ന് ഉണ്ണിയൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, സോപാനസംഗീതം, 8.30ന് തിരുവാതിരകളി, 9 ന് വീരനാട്യം രാത്രി 11ന് പള്ളിവേട്ട വിളക്ക്, വലിയകാണിക്ക,
മെയ് 1 രാവിലെ 8ന് കൊടിയിറക്ക്, തുടർന്ന് ആറാട്ട്, 10ന് ഇരുപത്തഞ്ച്കലശം, 12ന് തിരുവോണമൂട്ട്, വൈകിട്ട് 6 സാമൂഹ്യാരാധന, ആലിങ്കൽ ശിവന് ദീപാരാധന, 6.40ന് തിരുവാതിരകളി, 7ന് നാടൻപാട്ട്.