ഏഴാച്ചേരി: എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന രജതജൂബിലി മഹോത്സവം 28ന് നടക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ പി.ആർ.പ്രകാശ്, കെ.ആർ. ദിവാകരൻ, റ്റി.എസ്.രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.
രാവിലെ 6.30ന് ഗണപതിഹോമം, കെ.ബി. ശിവരാമൻ തന്ത്രി, വിപിൻദാസ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 7.30ന് ശാഖാ പ്രസിഡന്റ് പി.ആർ.പ്രകാശ് പെരികിനാൽ പതാക ഉയർത്തും. 8ന് കലശം, 8.15ന് ഗുരുപൂജ, 9.15ന് സമൂഹപ്രാർത്ഥന, 9.30ന് റ്റി.കെ. വാരിജാക്ഷന്റെ പ്രഭാഷണം എന്നിവയുണ്ട്.
11ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഗുരുമന്ദിരം, ഓഫീസ് എന്നിവയുടെ നിർമ്മാണ കാലഘട്ടത്തിലെ ശാഖാ, വനിതാസംഘം ഭാരവാഹികളെയും മികച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരായി തിരഞ്ഞെടുക്കപ്പെട്ട ശാഖാംഗങ്ങളായ ജി. സാബു, ഷിബുകുമാർ റ്റി.ഡി., ഏഴാച്ചേരി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ആർ. പ്രകാശ്, ഭരണസമിതിയംഗങ്ങളായ ബിന്ദു സന്തോഷ്, രഞ്ജിത്ത് സലിം എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. എ.ഡി.സജീവ്, സുധ തങ്കപ്പൻ, ശോഭന സോമൻ, പി.ഡി. സജി, പി.കെ.രാജു, ജി. സാബു എന്നിവർ ആശംസകൾ നേരും. ശാഖാ സെക്രട്ടറി കെ.ആർ.ദിവാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് റ്റി.എസ്. രാമകൃഷ്ണൻ നന്ദിയും പറയും.
12.30ന് പ്രസാദമൂട്ട്, വൈകിട്ട് 3 ന് പുളിയാനിപ്പുഴ പി.കെ.സുകുമാരന്റെ വസതിയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര ഗുരുമന്ദിരത്തിൽ എത്തിച്ചേർന്നശേഷം വിശേഷാൽ ദീപാരാധന, അന്നദാനം. 7ന് തിരുവാതിരകളി, 8ന് ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം.