ananthu-s

ചങ്ങാനശേരി : പോക്സോ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ (ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസിനെയാണ് (23) ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്ര്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.