ചങ്ങനാശേരി : കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി കൊടിക്കുന്നിൽ സുരേഷ് എം.പി യാതൊരു വികസന പ്രവർത്തനങ്ങളും നടപ്പാക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് യു.ഡി.എഫ് പ്രസ്താവനയെന്ന് ജോബ് മൈക്കിൾ എം.എൽ.എ. എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടര വർഷം കൊണ്ട് ചങ്ങനാശ്ശേരിയിൽ വൻവികസനമാണുണ്ടായത്. തുരുത്തി കുടിവെള്ള പദ്ധതി പൂർത്തീകരിച്ചതോടെ വാഴപ്പള്ളി , തുരുത്തി മേഖലകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി. പുതിയ കുടിവെള്ള പദ്ധതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ 480 കോടി രൂപ മുടക്കി ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈൻ ഇടാൻ റോഡ് കുഴിച്ചെന്ന പ്രസ്താവന ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു.