പാലാ : ളാലം സെന്റ് ജോർജ് പുത്തൻ പള്ളിയിലെ വി.ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 6ന് വി. കുർബാന തുടർന്ന് വികാരി ഫാ. ജോർജ് മൂലേച്ചാലിൽ തിരുനാൾ കൊടിയേറ്റും. വൈകിട്ട് 5ന് വി.കുർബാന ഫാ. ജോസഫ് ചീനോത്തുപറമ്പിൽ, 6.30ന് വചനപ്രഘോഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം.
27ന് രാവിലെ 5ന് വി.കുർബാന ഫാ.ജോസഫ് കരിക്കുളം. വൈകിട്ട് 6.30ന് തിരി പ്രദക്ഷിണം മാതാവിന്റെ ഗ്രോട്ടോയലേക്ക്.

പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 5.15ന് വി.കുർബാന ഫാ.ഇമ്മാനുവേൽ പെരിയപ്പുറം, തിരുസ്വരൂപ പ്രതിഷ്ഠ. 6.30ന് വി.കുർബാന ഫാ.ജോർജ് മൂലേച്ചാലിൽ, 9.30ന് തിരുനാൾ കുർബാന ഫാ.ദേവസ്യാച്ചൻ വട്ടപ്പലം, 11.15 ന് തിരുനാൾ പ്രദക്ഷിണം. 12.15ന് സമാപന പ്രാർത്ഥന. തുടർന്ന് സ്‌നേഹവിരുന്ന്. വൈകിട്ട് 5ന് വി. കുർബാന ഫാ. ജോസഫ് ചീനോത്തുപറമ്പിൽ.