me

കോട്ടയം: സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നാളെ 2ന് തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളിൽ നടത്തും. പൊതുസമ്മേളനം കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ സാംസ്ക്കാരിക സമിതി സംസ്ഥാന പ്രസിഡൻ്റ് രതീഷ് .ജെ. ബാബു അവാർഡ് വിതരണം നിർവഹിക്കും. കോട്ടയം ഓം യുക് ചെയർമാൻ മോഹനൻ കണ്ണാറ മുഖ്യപ്രഭാഷണം നടത്തും. സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റ്റി.റ്റി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. പി.വി.ബാബു, വി.കെ.ഷൈജു, പി.കെ പ്രസന്നകുമാർ, പൊൻമണി പ്രതാപൻ, സന്തോഷ് ശ്രീധർ, പി.കെ. പ്രശാന്ത്, റ്റി.സി. സതീശൻ, എം.വി. വിനോദ്, എ.കെ. ബാബു, പ്രമോദ് തടത്തിൽ, ആകാശ് പ്രതാപൻ, റ്റി.എസ്. ആദിത്യൻ എന്നിവർ പ്രസംഗിക്കും.