
പാലാ : തന്ത്രി പുലിയന്നൂർ മുണ്ടക്കൊടി ഇല്ലം എം.ഡി.വിഷ്ണു നമ്പൂതിരി (102) നിര്യാതനായി. പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയായിരുന്നു. ളാലം മഹാദേവ ക്ഷേത്രം ഉൾപ്പെടെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിരവധി ക്ഷേത്രങ്ങൾ, കെഴുവംകുളം ചെറുവള്ളി ചിറക്കരകാവ്, ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ തുടങ്ങി എഴുപതോളം ക്ഷേത്രങ്ങളിൽ തന്ത്രി സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: പരേതയായ അമ്മുക്കുട്ടി അന്തർജ്ജനം (പതുപ്പള്ളി ഇല്ലം ആനിക്കാട്). മക്കൾ : ദാമോദരൻ നമ്പൂതിരി, ലീലാമണി അന്തർജ്ജനം, പത്മിനി അന്തർജ്ജനം, രാമൻ നമ്പൂതിരി, ജയന്തി അന്തർജ്ജനം, വിഷ്ണു നമ്പൂതിരി. മരുമക്കൾ : നമ്പ്യാത്തൻ നമ്പൂതിരി പൊത്തോപ്പുറം ഇല്ലം പുതുവേലി, ജയകുമാരി അന്തർജ്ജനം (ഇളംമ്പിലാശ്ശേരി ഇല്ലം പോണാട്), പരേതനായ പത്മനാഭൻ നമ്പൂതിരി വലയ്ക്കാമറ്റം ഇല്ലം ഇടമറ്റം, ആശ അന്തർജ്ജനം ഇളയിടത്ത് ഇല്ലം മള്ളൂശ്ശേരി, ഉണ്ണികൃഷ്ണൻ പോറ്റി മന്ദാനിൽ ഇല്ലം മാവേലിക്കര, ശ്രീജ അന്തർജനം കീരന്തിട്ട ഇല്ലം. സംസ്‌കാരം നടത്തി.