twins

മേലുകാവ്: കന്നിവോട്ടിന്റെ സന്തോഷവുമായി ഇരട്ടകൾ ജോസ്‌നയും ജോൽസനയും. എള്ളുമ്പുറം പീടികയിൽ പരേതനായ ജോൺസൻ ഡാനിയേലിന്റെയും അന്നമ്മയുടെയും മക്കളായ ജോസ്‌നയും, ജോൽസനയും മേലുകാവുമറ്റം സെന്റ് തോമസ് യു.പി സ്‌കൂൾ ബൂത്ത് നമ്പർ 41ലായിരുന്നു വോട്ട് ചെയ്തത്. ഇരുവരും മേലുകാവ് ഹെന്റി ബേക്കർ കോളേജിലെ ബി.എ. വിദ്യാർത്ഥിനികളാണ്.