പാലാ: കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും ചാമ്പ്യനെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു.
തോമസ് ചാഴികാടനും താനും എം.പിമാരെന്ന നിലയിൽകൂടി ഇന്ത്യ മുന്നണിയിൽ തുടക്കം മുതൽ സജീവമാണ്. അതിനാൽ കേരള കോൺഗ്രസ് എം ഇന്ത്യ മുന്നണിയിൽ ആണെന്നതിൽ തർക്കമില്ല. അതേസമയം തരാതരം രാഷ്ട്രീയവും പാർട്ടിയും ചിഹ്നവും മാറുന്ന ഫ്രാൻസിസ് ജോർജ് അദ്ദേഹത്തിന്റെ നിലപാടുകൾ സംബന്ധിച്ച് ഇത്രയും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലെങ്കിലും ഇന്ത്യ മുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് പറയാൻ തയ്യാറാകണമെന്ന് ജോസ് കെ. മാണി പറഞ്ഞു. പാലായിൽ സെന്റ് തോമസ് ഹൈസ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.