കോട്ടയം : കോട്ടയം മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് തന്ത്രങ്ങൾ മെനഞ്ഞ മന്ത്രി വി.എൻ.വാസവൻ ഇന്ന് ജോർജിയയിലേക്ക് യാത്ര തിരിക്കും. 28 മുതൽ 30 വരെ നടക്കുന്ന ഏഷ്യാ പസഫിക് കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റ് കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും ഒപ്പമുണ്ട്. കേരളത്തിലെ സഹകരണമേഖല കൈവരിച്ച നേട്ടങ്ങളെ കുറിച്ച് പ്രസംഗിക്കാൻ അവസരമുണ്ട്. ഒപ്പം വീഡിയോ പ്രദർശനവുമുണ്ട്. കോട്ടയത്ത് ചാഴികാടൻ ജയിക്കുമെന്ന ശുഭ പ്രതീക്ഷയോടെയാണ് യാത്ര. ഇടതുമുന്നണിയ്ക്ക് സ്വാധീനമുള്ള വൈക്കത്ത് പോളിംഗ് ഉയർന്നത് പ്രതീക്ഷ നൽകുന്നതായി വാസവൻ പറഞ്ഞു.