lorynh

പീരുമേട്: കൊല്ലം -തേനി ദേശീയപാതയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപമായിരുന്നു അപകടം. റോഡിന്റെ വശത്ത് നിന്നും തെന്നിമാറിയ നിലയിലായിരുന്നു ലോറി. ഇവിടെ റോഡിന്റെ വശത്ത് 200 അടിയിലേറെ താഴ്ചയുണ്ട്. തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് സിമന്റുമായി വന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടക്കുമ്പോൾ വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.