
തൊടുപുഴ: മാടകയിൽ കുടുംബത്തിന്റെ അഞ്ചാമത് കുടുംബസംഗമം നാളെ കോടിക്കുളം കളപ്പുരക്കൽ വാസുവിന്റെ വസതിയിൽ നടക്കും. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ. പത്തിന് കുടുംബയോഗം ചെയർമാൻ എം കെ വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കുടുംബസംഗമം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സുരേന്ദ്രൻ മുനിയറ പ്രഭാഷണം നടത്തും. എന്റർടൈൻമെന്റ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രണവ്യാ കെ മധു (24 ചാനൽ ഫെയിം) മുഖ്യാതിഥിയായി പങ്കെടുക്കും.