വൈക്കം: തുറവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവക്ഷേത്രത്തിലെ ശ്രീകോവിൽ ചെമ്പ് തറയ്ക്കുന്നതിനുള്ള ചെമ്പോല ഘോഷയാത്ര ഇന്ന് ഉച്ചക്ക് 2. 30ന് ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കും. എസ്.എൻ.ഡി.പി യോഗം 127ാം നമ്പർ പടിഞ്ഞാറേക്കര ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ ഫ്‌ളാഗ് ഓഫ് ചെയ്യും. ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും സ്വീകരണങ്ങൾ ഏ​റ്റുവാങ്ങി വൈക്കം ടൗൺ ചു​റ്റി ആറാട്ടുകുളങ്ങര, വാഴമന, പുത്തൻപാലം, പെരുമ്പിള്ളിക്കാവ് ദേവീക്ഷേത്രം വഴി ഇളങ്കാവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. അവിടെനിന്ന് വനിതകൾ താലത്തിൽ ഏന്തിയ ചെമ്പോലയുമായി തുറവേലിക്കുന്ന് ക്ഷേത്ര സന്നിധിയിൽ എത്തി ചെമ്പോലകൾ സമർപ്പിക്കും.