asha

വൈക്കം : വടയാർ ഭൂതങ്കേരിൽ ശ്രീധർമ്മശാസ്ത സേവാ സംഘത്തിന്റെ വാർഷികവും കുടുംബസംഗമവും സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.വി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ഡി അശോകൻ, വാർഡ് മെമ്പർ അനി ചള്ളാങ്കൽ, എം.എസ് സനൽകുമാർ, കെ.പി തങ്കച്ചൻ, എം.പി സന്തോഷ്, ഇ.പി ദിലീപ് കുമാർ, എം.എസ് മനോഹരൻ, ഡോ.ആർ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും, ജില്ലാ ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ വിജയ ജയകുമാറിനേയും ആദരിച്ചു. കലാപരിപാടികളും നടന്നു.