karshika-dinacharanam

വൈക്കം : വേമ്പനാട് കോസ്റ്റൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും ഗ്രീൻ ലീഫ് കാർഷിക വികസന സംഘത്തിന്റെയും നേതൃത്വത്തിൽ മേടം 10 കാർഷിക ദിനം ആചരിച്ചു. ബാലഭൗമ ശാസ്ത്രജ്ഞൻ ശ്രേയസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. കുമരകം ആർ.എ.ആർ.എസ് റിട്ട.ഫാം മാനേജർ കെ.വി. ഷാജി കാർഷിക മേളയും കർഷകരെ ആദരിക്കലും നടത്തി. ഗ്രീൻ ലീഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ വൈക്കം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സുബ്രഹ്മണ്യൻ അമ്പാടി, മുഖ്യപ്രഭാഷണം നടത്തി. പി.പി.പ്രഭു, കെ.ബി ഗിരിജാകുമാരി, ഓമന മുരളീധരൻ, പി.വി ബിജു, മുരളി പുല്ലംവേലിൽ, ജോസഫ് കുടവെച്ചൂർ എന്നിവർ പ്രസംഗിച്ചു.