
കോട്ടയം : 5, 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുൻനിറുത്തി കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സ്മാർട്ട് ഗ്രൂപ്പിലെ കുട്ടികളുടെ പരിശീലന കളരി സംഘടിപ്പിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിജോ തോമസ്, കോ-ഓർഡിനേറ്റർമാരായ ലൈല ഫിലിപ്പ്, ലിജോ സാജു എന്നിവർ പ്രസംഗിച്ചു. പരിശീലന കളരിയോടനുബന്ധിച്ച് ലൈഫ് സ്‌കില്ലുകളെക്കുറിച്ചുള്ള സെമിനാറിന് സിജോ ജോയി നേതൃത്വം നൽകി.