iu

കോട്ടയം : കോട്ടയം ലോക്‌‌സഭാ മണ്ഡലത്തിൽ അന്തിമ കണക്കനുസരിച്ച് 65.61 ശതമാനം പേർ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തേക്കാൾ 9.38 ശതമാനത്തിന്റെ കുറവാണുള്ളത്. 71.69 % രേഖപ്പെടുത്തിയ വൈക്കം നിയമസഭ മണ്ഡലമാണ് മുന്നിൽ. ഏറ്റവും കുറവ് കടുത്തുരുത്തിയിൽ 62.27 %. പോസ്റ്റൽ, സർവീസ് വോട്ടുകൾ കൂട്ടാതെയുള്ള കണക്കാണിത്. അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11658 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്.
അവശ്യ സർവീസിൽപ്പെട്ട 307 പേർ വോട്ട് രേഖപ്പെടുത്തി. ഫോം 12 ൽ അപേക്ഷ നൽകിയ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട 656 പോളിംഗ് ജീവനക്കാർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തി.

പോളിംഗ് (നിയമസഭ മണ്ഡലം തിരിച്ച് )

പിറവം : 65.52%
 പാലാ : 63.99%
 കടുത്തുരുത്തി : 62.28%
വൈക്കം : 71.69%
ഏറ്റുമാനൂർ : 66.58%
കോട്ടയം : 64.92%
പുതുപ്പള്ളി : 65.02%