
കോട്ടയം: പോളിംഗ് ശതമാനത്തിൽ കുറവ് വന്നെങ്കിലും ഫ്രാൻസിസ് ജോർജ് വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറവായിട്ടും ചാണ്ടി ഉമ്മന് വൻഭൂരിപക്ഷമാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പോളിംഗ് കുറഞ്ഞിട്ടും തന്റെ ഭൂരിപക്ഷം കൂടിയെന്നും മോൻസ് പറഞ്ഞു. സർക്കാർ വിരുദ്ധതയും സി.പി.എം നേതാക്കളുടെ പടലപിണക്കവും വോട്ടർമാരെ സ്വധീനിച്ചു. ഏഴു മണ്ഡലങ്ങളിലും ലീഡ് ലഭിക്കും. സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്,ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് , യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.