fire

ചങ്ങനാശേരി: വാഴപള്ളി പുറക്കടവിൽ സ്റ്റേഷനറി കടയ്ക്ക് തീപിടിച്ച് ഏഴ് ലക്ഷം രൂപയുടെ നഷ്ടം. മുട്ടായി ഇസ്മയിലിന്റേതാണ് കട. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം. വെള്ളിയാഴ്ച രാത്രി 9ന് ഉടമ കടയടച്ച് സമീപത്തുള്ള വീട്ടിൽ പോയതിന് ശേഷമാണ് സംഭവം. മൂന്ന് മുറിയുള്ള കടക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുള്ളുവർ ഉടമയെ വിവരമറിയിക്കുകയായിരുന്നു. മൂന്നു മുറികളിലായി സൂക്ഷിച്ചിരുന്ന മിഷ്യൻ ടൂൾസ്‌കൾ, ഹയറിംഗ് സർവീസിനാവശ്യമായ സാധനങ്ങൾ, മോട്ടോറുകൾ ,മറ്റു സ്റ്റേഷനറി സാധനങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. 10 മണിയോടെ ചങ്ങനാശേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്‌