
രാജാക്കാട്: ടൗണിൽ എച്ച്.പി പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് നിരവധി യാത്രക്കാർക്ക് പരുക്ക്. വെള്ളത്തൂവൽ സ്വദേശിയായ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു.ആദ്യം ഫെഡറൽ ബാങ്കിന് സമീപം റോഡിന്റെ വലതുവശത്ത് പാർക്കു ചെയ്തിരുന്നകാറിൽ ഇടിച്ച് ഇരു ഡോറുകൾക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് പമ്പിന് സമീപം വളവു തിരിഞ്ഞു വന്ന കാറിലും തുടർന്ന് ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം അതുവഴി വന്ന ജീപ്പിലേക്ക് ഇടിച്ചു കയറി സമീപത്തുള്ള വീടിന്റെ കൽക്കെട്ടിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ വട്ടക്കണ്ണിപ്പാറ ഒറ്റപ്ലാക്കൽ ജിനു, യാത്രക്കാരനായ സൂരജ് എന്നിവർ ആശുപത്രിയിൽ ചികിത്സതേടി.