sndp

ചെറുതോണി: എസ്.എൻ.ഡി.പി യോഗം മണിയാറൻകുടി ശാഖ കുടുംബയോഗങ്ങൾക്കായി തയ്യാറാക്കിയ പ്രാർത്ഥനാ പുസ്തകം പ്രാർത്ഥനാമൃതത്തിന്റെ പ്രകാശനകർമ്മം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവ്വഹിച്ചു. ഉത്രംതിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം സുരേഷ് ശ്രീധരൻ തന്ത്രി ആദ്യപ്രതി ഏറ്റുവാങ്ങി. ക്ഷേത്രം മേൽശാന്തി എൻ.ആർ. പ്രമോദ് ശാന്തി,​ ശാഖാ പ്രസിഡന്റ് രാജീവ് കുന്നേൽ,​ വൈസ് പ്രസിഡന്റ് കെ.ആർ. രാജേന്ദ്രൻ,​ സെക്രട്ടറി ഉണ്ണി പഴപ്ലാക്കൽ,​ സാജൻ പി. പ്രകാശ്,​ നിശാന്ത് ശാന്തി,​ വിമൽ ശാന്തി എന്നിവർ പങ്കെടുത്തു.