
കുമളി: തേക്കടി പെരിയാർ ഹൗസിന് സമീപം വൻമരം കടപുഴകി 11 കെ.വി ലൈനിൽ വീണ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ഉണങ്ങി നിന്ന മരം ഒടിഞ്ഞ് ലൈനിലേക്ക് പതിച്ചത്. തുടർന്ന് കെ.ടി.ഡി.സി സ്ഥാപനങ്ങളായ ആരണ്യ നിവാസ്, പെരിയാർ ഹൗസ്, തേക്കടിയിലെ വനം വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി നിലച്ചു. രാത്രി തന്നെ പീരുമേട്ടിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി മരം മുറിച്ച് മാറ്റിയ ശേഷം പുലർച്ചെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.