
കോട്ടയം: നാട്ടകം മുപ്പായിക്കാട് ഭാഗത്ത് കൊച്ചുപറമ്പിൽ വിനീത് കെ.സന്തോഷിനെ (27) കാപ്പ ചുമത്തി ആറുമാസത്തേയ്ക്ക് നാടുകടത്തി. കോട്ടയം ഈസ്റ്റ്, പാലാ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.