viswa

കോട്ടയം : വിശ്വകർമ്മ സർവീസ് സൊസൈറ്റി സംയുക്ത കമ്മിറ്റി കോട്ടയം താലൂക്ക് യൂണിയൻ ഓഫീസിൽ നടന്നു. കോട്ടയം താലൂക്ക് യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളുടെയും ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ താലൂക്ക് പ്രസിഡന്റ് പി.ജി ചന്ദ്രബാബു അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എ.ആർ. രാജൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്ക് അവതരിപ്പിച്ചു. വിശ്വകർമ്മ ജനമുന്നേറ്റ യാത്രയുടെ വിശകലനവും നടത്തി. തുടർന്ന് കോട്ടയം താലൂക്ക് യൂണിയൻ വിശ്വകർമ്മ മാട്രിമോണി ഉദ്ഘാടനം സംസ്ഥാന കൗൺസിലർ കമലാസനൻ നിർവഹിച്ചു. താലൂക്ക് ജോ.സെക്രട്ടറി വി.ആർ.മണിക്കുട്ടൻ നന്ദി പറഞ്ഞു.