mala

കോട്ടയം : മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ആർ. അനിൽകുമാർ അദ്ധ്യക്ഷനായി. ഗാനരചയിതാവും ഡയറക്ടറുമായ സുധാംശു മുഖ്യാതിഥിയായിരുന്നു. സാഹിത്യകാരൻ ബാബു കുഴിമറ്റം, നോവലിസ്റ്റ് കൈപ്പുഴ ജയകുമാർ, മലയാള കാവ്യസാഹിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ബിന്ദു ദീലീപ് രാജ്, ജില്ലാ സംഘടനാ സെക്രട്ടറി ദിവ്യപ്രിയ, ഹസീനാബീഗം, പ്രസാദ് മൂലയിൽ, രാജീവ് പാലപ്ര എന്നിവർ സംസാരിച്ചു. കവിതാ, കഥാ പുരസ്കാരങ്ങൾ ലഭിച്ച കൃതികൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് കവിയരങ്ങും നടന്നു.