വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കീഴേടമായ കാലാക്കൽ ക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാര ക്രിയകൾ ഇന്ന് ആരംഭിക്കും. തന്ത്റി പറവൂർ രാകേശ് തന്ത്റിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങ് മേയ് നാലിന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് ഗുരുപൂജ, ആചാര്യവരണം, 1, 2 തീയതികളിൽ രാവിലെ 6ന് മഹാഗണപതി ഹോമം, മൃത്യുജ്ഞയഹോമം, ഭഗവതി സേവ, മഹാസുദർശന ഹോമം, അഘോര ഹോമം. 3 ന് രാവിലെ 6 മുതൽ തിലഹോമം, സഹസ്രനാമ ജപം, പ്രാസാദ ശുദ്ധി, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വസ്തു കലശപൂജ, അസ്ത്ര കലശപൂജ, വാസ്തുബലി. 4 ന് രാവിലെ 6 മുതൽ സായൂജ്യപൂജ, ബിംബശുദ്ധി ക്രിയകൾ, പഞ്ചവിംശതി കലശം.