
കോട്ടയം: വയോജനങ്ങളുടെ കൂടിവരവിനും മാനസിക ഉല്ലാസത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർ പേഴ്‌സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിജോ തോമസ്, കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബോധവത്ക്കരണ സെമിനാറിന് കേരള സോഷ്യൽ സർവീസ് ഫോറം റിസോഴ്‌സ് പേഴ്‌സൺ സിജോ ജോയി നേതൃത്വം നൽകി. കൂടാതെ ചൈതന്യ പാർക്ക്, കാർഷിക മ്യൂസിയം, ഹെൽത്ത് ഫിറ്റ്‌നസ് സെന്റർ, നക്ഷത്ര വനം, കാർഷിക നേഴ്‌സറി എന്നിവ സന്ദർശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു.