road

മുണ്ടക്കയം : കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരമേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന മുണ്ടക്കയം - ഇളങ്കാട്‌ - വാഗമൺ റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർക്ക് കുലുക്കമില്ല. മുണ്ടക്കയം മുതൽ ഇളങ്കാട് വരെ ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും വല്യേന്ത മുതൽ വാഗമൺ വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡ് നിർമ്മാണ ജോലികൾ നടക്കുന്നതിനിടയിലാണ് 2021 ഒക്ടോബർ 16ന് പ്രളയം ദുരന്തം വിതച്ചത്. റോഡിന്റെ പല ഭാഗങ്ങളും ഉരുൾപൊട്ടലിൽ തകർന്നു. വാഗമൺ മലനിരയിൽ നിന്ന് കുത്തിയൊലിച്ചെത്തിയ പ്രളയ ജലത്തിൽ സംരക്ഷണഭിത്തിയും വശങ്ങളിലെ ഓടയുമെല്ലാം തുടച്ചുനീക്കപ്പെട്ടു. ജീപ്പ് അടക്കമുള്ള വാഹനങ്ങൾ കയറിപ്പോയിരുന്ന റോഡിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും അസാദ്ധ്യമായി.

വാഗമണ്ണിലേക്കുള്ള എളുപ്പവഴി

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വാഗമണ്ണിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ ചുറ്റിയുള്ള യാത്ര ഒഴിവാക്കുന്നതോടെ 40 കിലോമീറ്ററോളം ദൂരം ലാഭിക്കാം. മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട് മേഖലയിലെ ജനങ്ങളുടെ വാണിജ്യവ്യവസായ മുന്നേറ്റത്തിനും സഹായകമാകും.

ഇനിയൊരു മലവെള്ളപാച്ചിലുണ്ടായാൽ

ഇളംകാട് ടൗണിന് സമീപം വാഗമൺ റോഡിൽ ഇളംകാട് ടോപ്പ് പ്രദേശവുമായി ബന്ധിപ്പിക്കുന്ന കലുങ്ക് നീളവും ഉയരവും കൂട്ടി പാലമായി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കഴിഞ്ഞ പ്രളയത്തിൽ കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞുപോവുകയും അപകടാവസ്ഥയിലാവുകയും ചെയ്തിരുന്നു. ഇനിയൊരു മലവെള്ളപാച്ചിലുണ്ടായാൽ കലുങ്ക് നാമാവിശേഷമാകുമെന്ന് നാട്ടുകാർ പറയുന്നു. പുല്ലകയാറുമായി വന്നുചേരുന്ന തോടിന് 15 മീറ്റർ വീതിയാണുള്ളത്. ഈ തോട്ടിലാണ് അഞ്ച് മീറ്റർ വീതി മാത്രമുള്ള കലുങ്ക് സ്ഥിതിചെയ്യുന്നത്. ഉയരവും കുറവാണ്.

''മുണ്ടക്കയം - ഇളങ്കാട് - വാഗമൺ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ 12 കോടി രൂപ കൂടി അനുവദിച്ചെന്ന് എം.എൽ.എയടക്കം പറയുന്നുണ്ട്. പക്ഷെ റോഡ് നന്നായില്ലെന്ന മാത്രമല്ല . ജനങ്ങളുടെ ദുരിതവും ഏറി

സതീശ് ചന്ദ്രൻ, ഇളങ്കാട്