കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗം 1161ാം നമ്പർ ചമ്പക്കര ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മേടച്ചതയ മഹോത്സവവും മേയ് 1, 2, 3 തീയതികളിൽ നടക്കും. കുമരകം ഗോപാലൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. അഖിൽ ശാന്തി സഹകാർമ്മികത്വം വഹിക്കും. മേയ് 1ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 10.30ന് ഗുരുധർമ്മ പ്രഭാഷണം ബിബിൻ ഷാൻ, വൈകിട്ട് 6ന് താലം നിറയ്ക്കൽ, തുടർന്ന് താലപ്പൊലി ഘോഷയാത്ര, 6.45ന് ദീപാരാധന, താലം അഭിഷേകം, 7.45 മുതൽ നൃത്തനൃത്യങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ. 2ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 10.30ന് ഗുരുധർമ്മ പ്രഭാഷണം പി.എം.എ. സലാം മുസ്ലിയാർ. 2.30ന് കുടുംബസംഗമ സമ്മേളനം യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബോർഡ് അംഗം സജീവ് പൂവത്ത് മുഖ്യപ്രഭാഷണം നടത്തും. ബി. ബിജുകുമാർ സന്ദേശം നൽകും. 6.45ന് ദീപാരാധന, നെയ്യ് വിളക്ക്, വൈകിട്ട് 7.45ന് കുട്ടികളുടെ കലാപരിപാടികൾ, സിനിമാറ്റിക് ഡാൻസ്, നാടകം. 3ന് 6.30ന് മഹാഗണപതിഹോമം, 9.30ന് ഇളനീർ തീർത്ഥാടനം, 12ന് ഇളനീർ അഭിഷേകം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, 2.30ന് പ്രതിഷ്ഠാദിന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ സന്ദേശം നൽകും. 6.45ന് ദീപാരാധന, 7.50 മുതൽ തിരുവാതിരകളി, കൈകൊട്ടിക്കളി, സംഗീതലയതരംഗം.