കോട്ടയം: ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ലീഗ് ചാമ്പ്യൻഷിപ്പ് നാളെ ഏറ്റുമാനൂർ ഇൻഡോർ സ്പോർട്സ് അക്കാദമിയിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ അഞ്ചു ഫ്രാഞ്ചൈസികളിലായി 75 കളിക്കാർ പങ്കെടുക്കും. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 30000, 20000,15000 രൂപ സമ്മാനമായി ലഭിക്കും. രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. മിഖായേൽ ജെ. കള്ളിവേലിൽ മുഖ്യാതിഥി ആകും. ജി.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തും. മാത്യു ജോസഫ് മണർകാട്, ജി.ശ്രീകുമാർ, എന്നിവർ പ്രസംഗിക്കും.